ചേർത്തല : സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 9ന് ജില്ലാ അമച്വർ നാടക മത്സരം നടത്തും.വൈകിട്ട് 3ന് എസ്.എൽ.പുരം രംഗകല ഓഡിറ്റോറിയത്തിൽ നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജില്ലാ കോ-ഓർഡിനേറ്റർ ടി.ടി.ജിസ്മോൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ടി.മാത്യു,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പ്രകാശൻ,പഞ്ചായത്ത് അംഗം പൊന്നമ്മ പൊന്നൻ എന്നിവർ സംസാരിക്കും.പ്രോഗ്രാം ഓഫീസർ എസ്.ബി.ബീന സ്വാഗതവും പഞ്ചായത്ത് തല യൂത്ത് കോ-ഓർഡിനേറ്റർ എം.അനിൽ നന്ദിയും പറയും.മത്സരത്തിൽ വിജയികളാവുന്നവർക്ക് യഥാക്രമം 25000,10000,5000 വീതം കാഷ് അവാർഡും ട്രോഫിയും നൽകും.