ആലപ്പുഴ: സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, മാവേലി സ്‌റ്റോറുകൾ, ലാഭം മാർക്കറ്റുകൾ എന്നിവയിൽ നിത്യോപയോഗസാധനങ്ങൾ അടിയന്തരമായി സ്‌റ്റോക്ക് ചെയ്യണമെന്നും കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ഹൈപവർ കമ്മിറ്റിയംഗം ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
വെളിച്ചെണ്ണ, ജയ അരി, മുളക്, പയർ ഇനങ്ങൾ, ഉഴുന്ന് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതായിട്ട് ആഴ്ചകളായി. അഞ്ച് വർഷത്തേക്ക് സപ്ലൈകോയിൽ വില വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ ക്രമാതീതമായി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ബേബി പാറക്കാടൻ പറഞ്ഞു.