തുറവൂർ:പുത്തൻചന്ത ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിമാസ ചതയദിന പൂജയിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്ര വാതിൽ പിച്ചള പൊതിയുന്നതിന്റെ അഡ്വാൻസ് നൽകൽ, വിളക്ക് പൂജ,ഗുരുദേവ കീർത്തനാലാപനം, അന്നദാനം, തുറവുർ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് ഗുരുപ്രസാദ വിതരണം എന്നിവ നടന്നു. എസ്.എൻ.ഡി.പി.യോഗം തുറവൂർ തെക്ക് പുത്തൻചന്ത ഭാരതവിലാസം 765-ാം ശാഖാ സെക്രട്ടറി റെജി മോൻ പുത്തൻചന്ത ആത്മീയ പ്രഭാഷണം നടത്തി. ശാഖയിലെ കുടുംബ യൂണിറ്റുകൾ, വനിത സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, ബാലസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ.