ചേർത്തല: ആക്കയിൽ യക്ഷിയമ്മ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 18 മുതൽ 27 വരെ നടക്കും.തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ.18ന് രാവിലെ 6 മുതൽ വൈകിട്ട് 6വരെ അഖണ്ഡനാമജപം,7.30ന് വിഗ്രഹ പ്രതിഷ്ഠ,തുടർന്ന് വി.ഫൽഗുനൻ കൊച്ചാക്കയിൽ ദീപപ്രകാശനം നടത്തും.ആദ്യ നിറപറ സമർപ്പണം ദേവസ്വം പ്രസിഡന്റ് എസ്.അജീഷ് നിർവഹിക്കും.19ന് രാവിലെ 10ന് വരാഹാവതാരം,വൈകിട്ട് 6ന് വരാഹപൂജ.20ന് രാവിലെ 10ന് നരസിംഹാവതാരം.21ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം,12ന് ഉണ്ണിയൂട്ട്,വൈകിട്ട് 6ന് നാരങ്ങാവിളക്ക്.22ന് രാവിലെ 11.30ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന.23ന് രാവിലെ 11ന് രുക്മിണിസ്വയംവരം,തുടർന്ന് സ്വയംവര സദ്യ.വൈകിട്ട് 6ന് ലക്ഷ്മീനാരായണ പൂജ.24ന് രാവിലെ 10.30ന് കുചേലോപാഖ്യാന വർണ്ണന,11.30ന് സന്താനഗോപാലം,വൈകിട്ട് 5.30ന് ശനീശ്വരപൂജ.25ന് രാവിലെ മഹാഗണപതിഹോമം,6.30ന് പൊങ്കാല,വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര.