ft

ഹരിപ്പാട്: ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരി​യെ കെ. എസ്. ആർ. ടി​. സി​ ബസി​ൽ ആശുപത്രി​യി​ലെത്തി​ച്ചു.

കൊല്ലത്തുനിന്നും ആലപ്പുഴയിലേക്ക്‌ പോകുകയായിരുന്ന ഹരിപ്പാട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ കായംകുളത്തുനിന്നു കയറിയ ദിവ്യ എന്ന യുവതിയ്ക്കാണ് ശാരീരി​കാസ്വാസ്ഥ്യമുണ്ടായത്. ഹരിപ്പാട്‌ നങ്ങ്യാർകുളങ്ങര ജംഗ്ഷന് സമീപംവച്ചായിരുന്നു സംഭവം. ബസിലെ ഡ്രൈവറായ രാജീവ് കുമാറും കണ്ടക്ടറായ ബി.വിനോദും ഉടൻതന്നെ ബസ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് വി​ട്ടു. ആശുപത്രി കവാടത്തിനുള്ളിലേക്ക് കയറ്റിയ ബസിൽ നിന്നും ഹരിപ്പാട്‌ എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകരും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് യുവതിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ബസ് ജീവനക്കാരെ മറ്റ് യാത്രക്കാരും എമർജൻസി റെസ്ക്യൂ ടീം അംഗങ്ങളും അഭിനന്ദിച്ചു. ചി​കി​ത്സതേടി​യ യുവതി​ ഉച്ചയ്ക്ക് ശേഷം ആശുപത്രി​ വി​ട്ടു.