വള്ളികുന്നം: കറ്റാനം വൈദ്യുത സബ്സ്റ്റേഷൻ. 66 കെ.വിയായി വർദ്ധിപ്പിക്കുന്നതോടെ
വള്ളികുന്നത്തുകാരുടെ വൈദ്യുതി മുടക്കം എന്ന പ്രശ്നത്തിന് പരിഹാരമാകുകയാണ്. . രാവും പകലും മണിക്കൂറുകളോളമാണ് ഈ മേഖലയിൽ വൈദ്യുതി നിലക്കുന്നത്. ഇതിനാൽ കിടപ്പു രോഗികളടക്കമുള്ളവരാണ് ദുരിതം അനുഭവിക്കുന്നത്. മിക്ക സ്ഥലങ്ങളിലും ടച്ചിംഗ് വെട്ട് ജോലികൾ പൂർത്തീകരിച്ചില്ലെന്നും പരാതികൾ പറഞ്ഞറിയിക്കാൻ ഓഫിസിലെ ടെലിഫോണിൽ വിളിച്ചാൽ എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. സബ് സ്റ്റേഷൻ വരുന്നതോടെ വൈദ്യുത മുടക്കം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.