tv-r

അരൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ മതിൽ ഇടിച്ചു തകർത്തു. അരൂർ - അരൂക്കുറ്റി റോഡിൽ ഇല്ലത്തു പടിക്ക് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം . ചേർത്തലയിൽ നിന്ന് അരൂർ പള്ളിയിലേക്ക് സർവീസ് നടത്തുകയായിരുന്ന സുന്ദരിക്കോതയെന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് അരൂർ - അരൂക്കുറ്റി റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.