ചേർത്തല:പെൻഷൻ ഗ്രാറ്റുവിറ്റി വർദ്ധിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരുലക്ഷം യുവ കർഷക സമിതി ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തിയ രാപ്പകൽ സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ.എം ലിജു ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കെ.പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീവ് വാസുദേവൻ സ്വാഗതം പറഞ്ഞു. അഡ്വ.ഡി.സുഗതൻ മുഖ്യപ്രഭാഷണം നടത്തി.കെ.ആർ. രാജാറാം സമര സന്ദേശം നൽകി.ജി മുകുന്ദൻ പിള്ള,കാട്ടാക്കട രാമു,കെ.ടി.ജോൺ,കെ.വി.ഹംസ,വേണുഗോപാലൻ പോറ്റി,ലിസമ്മ തോമസ്,ജെയ്‌സൺ ജേക്കബ്,കെ.ടി.പ്രേമൻ, കെ.വി.സുഗുണൻ എന്നിവർ സംസാരിച്ചു.