ആലപ്പുഴ: കയർ കേരള 2019ന്റെ പ്രചരണാർത്ഥമുള്ള സോഷ്യൽ മീഡിയ പുരസ്‌കാരങ്ങളും ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ ഡിസ്‌പ്ളേ വിഭാഗത്തിൽ ഹരികൃഷ്ണൻ നേതൃത്വം നൽകിയ ട്രോൾ ആലപ്പുഴയ്ക്കാണ് ഒന്നാം സ്ഥാനം. പ്രിൻസ് അഡ്മിനായുള്ള സിനിമാ ബഡ്ഡീസ് രണ്ടാം സ്ഥാനവും കണ്ണനും സുഹൃത്തുക്കളും നിയന്ത്രിക്കുന്ന ആലപ്പിയൻസ് മൂന്നാം സ്ഥാനവും നേടി. വീഡിയോ വിഭാഗത്തിൽ സുജിത് ആലപ്പുഴ ഒന്നാമതെത്തി. അബീഷ് രഘുവരന് ജൂറിയുടെ പ്രത്യേക പുരസ്‌കാരവുമുണ്ട്.
സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ തിരുവനന്തപുരം സ്വദേശി മാഹിൻ എച്ച് വള്ളക്കടവിനാണ് ആണ് ഒന്നാം സമ്മാനം. 25000 രൂപയും പ്രശസ്തിപത്രവും നൽകും. ചേർത്തല പള്ളിപ്പുറം മാളവിക സ്റ്റുഡിയോയിലെ പി.എൻ.ഷാജിമോൻ രണ്ടാം സമ്മാനമായ 10000 രൂപ നേടി.
പുരസ്‌കാരങ്ങൾ കയർ കേരള സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.