ചാരുംമൂട്: പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. താമരക്കുളം വേടര പ്ലാവ് പുത്തൻവിളയിൽ ഷാജി -പ്രസന്ന ദമ്പതികളുടെ മകൻ പ്രമോദാണ് (24) മരിച്ചത്. പ്രമോദ് നൂറനാട് പത്താംമൈലിൽ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിച്ച ശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ ഇന്നലെ രാവിലെ 8.45ന് നൂറനാട് പള്ളിമുക്ക് - ആനയടി റോഡിൽ പണയിൽ കശുവണ്ടി ഫാക്റ്ററിക്കു തെക്കു വശമായിരുന്നു അപകടം.ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡെക്കേറേഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രമോദ്. ഭാര്യ: സൂര്യ.