ചേർത്തല:സാംബവ മഹാസഭ തുറവൂർ,എരമല്ലൂർ,പള്ളിപ്പുറം ശാഖകളുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ ചരമദിനാചരണവും കുടുംബ സംഗമവും നടത്തി.തുറവൂർ ശാഖ പ്രസിഡന്റ് എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.എൻ.വിജയൻ,കെ.പുരുഷൻ,കെ.ബി.ബാലൻ എരമല്ലൂർ,ആർ.ജയൻ,വി.ബൈജു,ആശ ഉണ്ണിക്കൃഷ്ണൻ,എം.സി.കുമാരി,ശാന്തി രാധാകൃഷ്ണൻ,സുനിൽ കായംകുളം,ശശി അട്ടിച്ചിറ എന്നിവർ സംസാരിച്ചു.