മാരാരിക്കുളം:വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ തൃക്കാർത്തിക,രോഹിണി,മകയിരം മഹോത്സവം 10,11,12 തീയതികളിൽ നടക്കും.10ന് രാവിലെ 8ന് മഹാസുദർശന ഹോമം,9ന് അഷ്ടാഭിഷേകം,10ന് രുദ്രാഭിഷേകം,ഉച്ചയ്ക്ക് 2ന് നൃത്തം,വൈകിട്ട് 7ന് ഭക്തിഗാനമേള.11ന് രാവിലെ 9ന് അഷ്ടാഭിഷേകം,10ന് ശിവഭഗവാന് രുദ്രാഭിഷേകം,വൈകിട്ട് 7ന് ഭക്തിഗാനസുധ,രാത്രി 8.30ന് വലിയഗുരുതി.12ന് ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,വൈകിട്ട് 6.30ന് ദീപക്കാഴ്ച,7ന് മധുരഗീതങ്ങൾ,രാത്രി 8ന് വലിയഗുരുതി.