അമ്പലപ്പുഴ: കാക്കാഴം ജുമാ മസ്ജിദിലെ ആണ്ടുനേർച്ചയോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സമ്മേളനം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കാക്കാഴം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം എ.എം കുഞ്ഞ് മുഹ മ്മദ് ബാഖവി മലപ്പുറം ദുആ നിർവ്വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് അഡ്വ.എ.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മതപ്രഭാഷണം, സ്വലാത്ത് ഹൽഖ ,സാംസ്കാരിക സമ്മേളനം തുടങ്ങിയവയോടെ ഡിസംബർ ഒൻപതിന് ആണ്ടുനേർച്ച സമാപിക്കും.
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വരെയും മദ്രസകളിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളേയും അനുമോദിച്ചു. ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ, അഡ്വ.ഡി.സുഗതൻ,അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ രക്ഷാധികാരി ഡോ.ഐ.എം.ഇസ്ലാഹ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജൂനൈദ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീർ, അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം , സെക്രട്ടറി സലിം എം.മാക്കിയിൽ, വൈ.അബ്ദുൾ മജീദ് , എം.എ ഷെഫീക്ക് തുടങ്ങിയവർ സംസാരിച്ചു.