മാരാരിക്കുളം:തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാൾ മരിച്ചു.മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വെളിയിൽ പുരുഷോത്തമൻ(പുരുഷൻ- 66)ആണ് മരിച്ചത്.വെള്ളിയാഴ്ച നാല് മണിയോടെ തൊഴിലുറപ്പ്‌ജോലിക്കിടെ നെഞ്ചുവേദനയെ തുടർന്ന് പുരുഷോത്തമനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽകോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.മരംവെട്ട് തൊഴിലാളിയായിരുന്ന പുരുഷോത്തമൻ കഴിഞ്ഞ 10 വർഷത്തിലേറെയായി തൊഴിലുറപ്പ് തൊഴിലാളിയായിരിന്നു. ഭാര്യ:ലളിതമ്മ.മക്കൾ:സുധീഷ്,സുനിമോൾ.മരുമക്കൾ:സൗമ്യമോൾ,ഉല്ലാസ്.സഞ്ചയനം 11ന് വൈകിട്ട് 3.30ന്