ചേർത്തല:ചാരമംഗലം വിശ്വഗാജി മഠത്തിൽ ശ്രീനാരായണ ഗുരുദേവ കൃതികളുടെ അഷ്ടാഹ വിചാര സത്രം ഇന്ന് രാവിലെ സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും.ഇന്ന് ആരംഭിച്ച് 15 ന് അവസാനിക്കുന്ന ജ്ഞാനസത്രം എല്ലാ ദിവസവും രാവിലെ 6.30 മുതൽ വൈകിട്ട് 8.30 വരെയാണ്.സ്വാമി സച്ചിദാനന്ദ,സ്വാമി ധർമ്മ ചൈതന്യ ,സ്വാമി മുക്താനന്ദ യതി, സ്വാമി ശിവ ബോധാനന്ദ, ആചാര്യൻ കെ.എൻ ബാലാജി,ഡോ.ഗീത സുരാജ്, മാതാ ശബരി ചിന്മയി , മാതാ നിത്യ ചിന്മയി യോഗാചാര്യ എം.സുരേന്ദ്രനാഥ്,അസംഗ ചൈതന്യ, ആചാര്യൻ മുരളീധരൻ മാസ്​റ്റർ തൃപ്പൂണിത്തുറ,വേദാചാര്യൻ എൻ. കൃഷ്ണ പൈ എന്നിവർ വിചാര സത്രത്തിന് നേതൃത്വം വഹിക്കും. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്​റ്റ് ജനറൽ ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമാപന സന്ദേശം നൽകും. എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഉള്ള ആത്മോപദേശ ശതകം സാദ്ധ്യായത്തിൽ രജിസ്‌ട്രേഷൻ കൂടാതെ ഏവർക്കും പങ്കെടുക്കാമെന്ന് വിശ്വ ഗാജി മഠം സെക്രട്ടറി സ്വാമി ആസ്പർശാനന്ദ അറിയിച്ചു.