ചേർത്തല:ചേർത്തല താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ മുന്നണിക്ക് വിജയം. എം.പി.ബിജു,എ.എസ്.സാബു,എ.കെ.പ്രസന്നൻ,സി.കെ.മോഹനൻ,പി. ഡി.രമേശൻ,കെ.കെ.ഷിജി, അംബിക ശശിധരൻ,ഫൽഗുനൻ,ടി.ഷാജി,പി.വി.കുഞ്ഞുമോൻ എന്നിവരാണ് എൽ.ഡി.എഫ് പാനലിലെ വിജയികൾ. ടി.കെ.പ്രതുലചന്ദ്രൻ മാത്രമാണ് മുന്നണിക്ക് പുറത്തുനിന്ന് വിജയിച്ചത്.പ്രസിഡന്റിനെ പിന്നീട് തീരുമാനിക്കും.