മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച മെഗാ കുത്തിയോട്ടം വേറിട്ട അനുഭവമായി. ഭഗവതിയുടെ തിരുസന്നിധിയിൽ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ നാൽപതോളം കുത്തിയോട്ട സമിതികൾ സംയുക്തമായാണ് കുത്തിയോട്ടചുവടും പാട്ടും അവതരിപ്പിച്ചത്. ആയിരത്തോളം കലാകാരൻമാരാണ് ഒരേസമയം രംഗത്തെത്തിയത്.
സാംസ്കാരികോത്സവത്തിന്റെ എട്ടാം ദിവസമായിരുന്ന ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ വൈസ് പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷനായി. ഡോ.ബി.ജയപ്രകാശ് പ്രഭാഷണം നടത്തി. സുമേഷ് പിള്ള, ജി.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ചെട്ടികുളങ്ങരയിൽ ഇന്ന്
രാവിലെ 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ്- ഹരിപ്പാട് നഗരസഭ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം ഉദ്ഘാടനം ചെയ്യും. കൈതപ്രം വാസു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് നടക്കുന്ന കലാസന്ധ്യയിൽ ഡോ.അന്വേഷ മെഹന്ത അവതരിപ്പിക്കുന്ന ജയ്പൂർ ഘരാന കഥക്, 8.30ന് ഡോ.പുനിതശർമ്മ, ഡൽഹി അവതരിപ്പിക്കുന്ന സാത്രിക്