photo

ചേർത്തല: സൂപ്പർ നുമററി തസ്തികയിൽ നിയമിക്കപ്പെട്ട ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ഏകീകരിക്കണമെന്നും സ്ഥാനക്കയ​റ്റത്തിൽ സംവരണം അനുവദിക്കണമെന്നും ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ചേർത്തല താലൂക്ക് രൂപീകരണ യോഗം ആവശ്യപ്പെട്ടു. പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നും പൊതു സ്ഥലം മാ​റ്റവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.കെ.ബിജു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.ബി. സാധുജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മൻസൂർ അഹമ്മദ്, ഭാരവാഹികളായ എസ്.സജി,കെ.ബി.രാമചന്ദ്രൻ,എം.ബാബു, വി.കെ.സന്തോഷ്‌കുമാർ, ടി.എസ്.സുനിൽകുമാർ,ജെ.വൈ.ത്രേസ്യാക്കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ബാബു (പ്രസിഡന്റ് ),ടി.എസ്.സുനിൽകുമാർ (സെക്രട്ടറി),ജെ.വൈ.ത്രേസ്യാക്കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.