ആലപ്പുഴ: പകിട്ടാർന്ന ഘോഷയാത്രയോടെ കയർ കേരള 2019ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപനമായി. ആയിരക്കണക്കിന് കയർ തൊഴിലാളികൾ കേരളീയ വേഷം അണിഞ്ഞ് ഘോഷയാത്രയിൽ അണിനിരന്നു. കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ അഡ്വ. കെ.പ്രസാദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ തുടങ്ങിയവർ ഘോഷയത്രയ്ക്ക് നേതൃത്വം നൽകി. നഗരചത്വരത്തിൽ നിന്ന് ആരംഭിച്ച് ജില്ലാക്കോടതിപാലം, മുല്ലയ്ക്കൽ, സീറോ ജംഗ്ഷൻ, ഇരുമ്പ് പാലം, ജനറൽ ആശുപത്രി ജംഗ്ഷൻ വഴിയാണ് സമ്മേളന നഗറിൽ സമാപിച്ചത്.