വള്ളികുന്നം: നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ 27-ാമത് അനുസ്മരണവും പുഷ്പാർച്ചനയും വള്ളികുന്നം തോപ്പിൽ ഭാസി സ്മാരക നിലയത്തിൽ നടന്നു. കെ.പി.എ.സിയുടെയും മണയ്ക്കാട് ഗാന്ധി മെമ്മേറിയൽ ലൈബ്രറിയുടെയും നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. അഡ്വ.എ.ഷാജഹാൻ അദ്ധ്യക്ഷനായി.