കറ്റാനം: കണ്ണനാകുഴി 2998-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 26 ന് രാവിലെ 10.30 ന് ജി.അയ്യപ്പപ്പണിക്കർ സ്മാരക ബാങ്ക് ഹാളിൽ നടക്കും. പ്രസിഡന്റ് കെ.വി. ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. ചോദ്യങ്ങളും പ്രമേയങ്ങളും 24 ന് വൈകിട്ട് 4 ന് മുൻപായി ബാങ്ക് ഹെഡ് ഓഫീസിൽ ലഭിക്കണം. പൊതുയോഗത്തിൽ എത്തുന്ന അംഗങ്ങൾ ബാങ്കിലെ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.