ആലപ്പുഴ: എടത്വ മാർക്കറ്റ് റോഡിൽ ഇരുപത്തിയേഴിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പപ്പാസ് ഫാമിലി മാർട്ടിന്റെ ഒന്നാം നിലയിൽ സ്ത്രീകൾക്ക് ആവശ്യമായ സാധനങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള സൗകര്യത്തോടെ ആരംഭിക്കുന്ന ലേഡീസ് ഫാഷൻ മാളിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പൻ നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്തംഗം ബെറ്റി ജോസഫ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിയതി എടത്വ യൂണിറ്റ് പ്രസിഡന്റ് കോശി കുര്യൻ മാലിയിൽ, ജില്ലാ കമ്മിറ്റിയംഗം ജോൺസൺ എം.പോൾ എന്നിവർ പങ്കെടുക്കും. ഗ്രാമ പഞ്ചായത്തംഗം ജെയിൻ മാത്യു ആദ്യ വില്പന നിർവ്വഹിക്കും.