മാരാരിക്കുളം: കലവൂർ പ്രീതികുളങ്ങര ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് കലവൂർ വെളീപ്പറമ്പിൽ സജീവന്റെ മകൻ മഹീധരൻ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.
കുളത്തിലേക്ക് ചാടിയപ്പോൾ ചെളിയിൽ പൂണ്ടുപോകുകയായിരുന്നു. ഉപ്പമുണ്ടായിരുന്ന കൂട്ടുകാരനും സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കണിച്ചുകുളങ്ങര വി.എൻ.എസ്.എസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മാതാവ്:ജ്യോതി.സഹോദരി: മാളവിക.