പൂച്ചാക്കൽ: പൂച്ചാക്കൽ മെഡിക്കൽ സെന്റർ ആശുപത്രിക്ക് സമീപം വാഹനം തടഞ്ഞു നിർത്തി ദമ്പതികളെ ആക്രമിച്ചതായി പരാതി. പാണാവള്ളി പഞ്ചായത്ത് 12 -ാം വാർഡിൽ അരിയോടി നികർത്തിൽ സദാനന്ദൻ, ഭാര്യ ഷിജി എന്നിവരെയാണ് പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനി ടെമ്പോയിൽ പുല്ല് കയറ്റി വരുമ്പോൾ ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പൂച്ചാക്കൽ പൊലീസ് കേസെടുത്തു.