udumbu-

തുറവൂർ: വീട്ടിലെ നായ്ക്കുട്ടിയെ ആക്രമിക്കാനെത്തിയ ഭീമൻ ഉടുമ്പിനെ ഗൃഹനാഥൻ പിടികൂടി. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കുര്യൻചിറ തമ്പിയുടെ വീട്ടിലെ വളർത്തുനായയെയാണ് ഉടുമ്പ് ആക്രമിച്ചു പിടികൂടാൻ ശ്രമിച്ചത്.

വീട്ടുകാർ ആദ്യം ഓടിച്ചുവിട്ടെങ്കിലും അല്പസമയത്തിനു ശേഷം ഉടുമ്പ് വീണ്ടുമെത്തി. കൂട്ടിൽ കിടന്ന നായയ്ക്കുട്ടിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തമ്പി ഉടുമ്പിനെ കുടുക്കുകയായിരുന്നു. 25 കിലോയോളം തൂക്കം വരുന്ന ഉടുമ്പിനെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതായി വീട്ടുകാർ പറഞ്ഞു.