മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിൽ പങ്കെടുക്കാൻ ഭക്തരുടെ വൻ തിരക്ക്. അന്നദാന മണ്ഡപത്തിലാണ് ഭക്തർക്കായി ഭക്ഷണം ഒരുക്കിയിരിക്കുന്നത്.
സാംസ്കാരികോത്സവത്തിന്റെ ഒൻപതാം ദിവസമായിരുന്ന ഇന്നലെ നടന്ന സമ്മേളനം ഹരിപ്പാട് നഗരസഭാ ചെയർപേഴ്സൺ വിജയമ്മ പുന്നൂർ മഠം ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. യോഗാചാര്യൻ കൈതപ്രം വാസുദേവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. എ.അഭിലാഷ് കുമാർ, എൻ.സുധീർ എന്നിവർ സംസാരിച്ചു.
സാംസ്കാരികോത്സവത്തിന്റെയും കോടിയർച്ചന, അന്താരാഷ്ട്ര പ്രദർശനം എന്നിവയുടെയും സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ മാഗസിൻ പ്രകാശനം ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി നിർവ്വഹിച്ചു. ചടങ്ങിൽ ചെയർമാൻ എം.കെ. രാജീവ് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ആർ.രാജേഷ് കുമാർ, ട്രഷറർ പി.രാജേഷ്, പി.കെ. റജികുമാർ, എം.മനോജ് കുമാർ, സഹദേവൻ, കൃഷ്ണകുമാർ, ഗോപൻ ഗോകുലം തുടങ്ങിയവർ പങ്കെടുത്തു. ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യ കാണികൾക്ക് വേറിട്ട അനുഭവമായി.
കോടിയർച്ചനയ്ക്ക് ആവശ്യമായ പൂക്കൾ 14ന് രാവിലെ മുതൽ സനാതന ധർമ്മ സേവാസംഘം ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. തെറ്റി, തുളസിയില, കൂവളത്തില, അരളി, മുല്ല, താമര, റോസ, നന്ത്യാർവട്ടം, പിച്ചി എന്നിവയാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്.
ചെട്ടികുളങ്ങരയിൽ ഇന്ന്
രാവിലെ 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. 5.30ന് സാംസ്‌കാരിക സദസ്- അഡ്വ.സജിചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി തത്വരൂപാനന്ദ മുഖ്യ പ്രഭാഷണം നടത്തും. 7.30ന് നടക്കുന്ന കലാസന്ധ്യയിൽ ഡോ.ഗ്വാളിയോർ ഘരാനയും 8.30ന് ഡോ.അന്വേഷണ മെഹന്തയും അവതരിപ്പിക്കുന്ന കഥക്