ചേർത്തല: ജ്ഞാനപീഠ പുരസ്‌കാരം നേടിയ അക്കിത്തത്തിന് ആദരവ് നേർന്ന് ചേർത്തല ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേകപരിപാടി ഇന്ന് നടക്കും. 'ഇരുപതാം നൂ​റ്റാണ്ടിന്റെ ഇതിഹാസത്തിന് ആദരം' എന്ന പേരിലുള്ള പരിപാടിയുടെ ഭാഗമായി അക്കിത്തത്തിന്റെ കവിതകളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങൾ, കാവ്യാലാപനം, ഹ്രസ്വചിത്ര പ്രദർശനം, പോസ്​റ്റർ പ്രദർശനം എന്നിവ നടക്കും.

ഗുരുവരം സെമിനാർ ഹാളിൽ രാവിലെ 10 ന് മണ്ണഞ്ചേരി യു.ഐ.ടി പ്രിൻസിപ്പൽ പ്രൊഫ.എം.വി.കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും.

ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷനാകും.ഡോ.സി.ലേഖ,ഡോ.കെ.ആർ.ലേഖ, ടി.ആർ.രതീഷ്,കെ.എസ്.അപർണ, അനന്തു രഘുനാഥൻ എന്നിവർ സംസാരിക്കും. ടി.ആർ.രാഖി,എസ്.സാന്ദ്ര,കെ.ബി.അനന്തു,അനന്തു സുനിൽ,കെ.എസ്.ശരത്, അഖിൽ രാജ്, അനഘ,അഞ്ജലി ശശികുമാർ എന്നിവർ നേതൃത്വം നൽകും.