മാവേലിക്കര: ശിവഗിരിതീർത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിലൂടെ കടന്നുപോകുന്ന പദയാത്രാ സംഘങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനും വിവിധ ശാഖകളും സ്വീകരണം നൽകും. മദ്ധ്യകേരളത്തിലെ വടക്ക് കിഴക്കൻ ജില്ലകളിൽ നിന്ന് നൂറ് കണക്കിന് പദയാത്രകളാണ് ഇതുവഴി കടന്നുപോകുന്നത്. ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് എല്ലാ ശാഖായോഗങ്ങളിലും കൊടിതോരണങ്ങളും ഗുരുദേവചിത്രങ്ങളും ഗുരുദേവസൂക്തങ്ങളും കൊണ്ട് അലങ്കരിക്കണമെന്നും ശിവഗിരിതീർത്ഥാടനത്തിന് എല്ലാവരും പങ്കെടുക്കണമെന്നും യൂണിയൻ ചെയർമാൻ ബി.സുരേഷ് ബാബുവും കൺവീനർ ബൈജു അറുകുഴിയും അറിയിച്ചു.