കുട്ടനാട്: എസ്.എൻ.ഡി.പി യോഗം രാമങ്കരി ഏഴാം നമ്പർ ശാഖാ യോഗത്തിൽ നിർമ്മിച്ച ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ആഘോഷങ്ങൾക്ക് ഇന്നലെ തുടക്കമായി.

വൈകിട്ട് 4.30ന് മാമ്പുഴക്കരി സത്യവ്രത സ്മാരക ശാഖയിൽ നിന്നാരംഭിച്ച പഞ്ചലോഹ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്രയിൽ പൂത്താലമേന്തിയ വനിതകളും പീതാംബരധാരികളായ നൂറ് കണക്കിന്
ശ്രീനാരായണീയരും പങ്കെടുത്തതോടെ നാട് മഞ്ഞക്കടലായി. ചെണ്ട മേളത്തിന്
പുറമെ പീതപതാക വഹിച്ചുകൊണ്ട് നൂറ് കണക്കിന് ടൂവീലറുകളുടേയും മറ്റു വാഹ
നങ്ങളുടേയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് പ്രസിഡന്റ് ജീമോൻ
കാരാംചേരി, സെക്രട്ടറി എ.പി. ധർമ്മാംഗദൻ, വൈസ് പ്രസിഡന്റ് ജെ. സുമനൻ, മാനേ
ജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

നാളെ ഉച്ചയ്ക്ക് 12.15ന് സച്ചിദാനന്ദ സ്വാമിയുടെയും ക്ഷേത്രം തന്ത്രി കമലാസനൻ ശാന്തിയുടേയും
മുഖ്യ കാർമ്മികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തും. വൈകിട്ട് 3.30 ന് നടക്കുന്ന
പ്രതിഷ്ഠാ സമർപ്പണ സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാ
ടനം ചെയ്യും. മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ സന്തോഷ് ശാന്തി, എം.ഡി. ഓമനക്കുട്ടൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം എ.ജി. സുഭാഷ്, ജീമോൻ കാരാംചേരി, ജെ. സുമനൻ, വനിതാ സംഘം
കൺവീനർ സജിനി മോഹൻ എന്നിവർ സംസാരിക്കും. എ.പി. ധർമ്മാം
ഗദൻ നന്ദി പറയും. വ്യാഴാഴ്ച രാവിലെ 10.30ന് സീന പള്ളിക്കരയുടെ ഗുരുദേ
വൻ കഥാപ്രസംഗം. തുടർന്ന് വൈകിട്ട് 5ന് വേഴപ്ര ശക്തിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നു
ആരംഭിക്കുന്ന താലപ്പൊലി പുളിമൂട് ക്ഷേത്രം വഴി ശാഖാങ്കണത്തിൽ എത്തുന്ന
തോടെ ആഘോഷങ്ങൾക്ക് സമാപനമാവും.