അജികുമാർ വള്ളികുന്നം
കറ്റാനം: പതിറ്റാണ്ടുകളായി എട്ട് പഞ്ചായത്തുകൾ അനുഭവിച്ചു വരുന്ന വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. കറ്റാനം വൈദ്യുത സബ്സ്റ്റേഷൻ. 66 കെ.വിയായി വർദ്ധിപ്പിക്കുന്നതോടെയാണിത്. ഭരണിക്കാവ്,ചുനക്കര ,പാലമേൽ, നൂറനാട്, താമരക്കുളം, തെക്കേക്കര, വള്ളികുന്നം, കൃഷ്ണപുരം എന്നീ പഞ്ചായത്തുകൾക്കാണ് ഗുണം ലഭിക്കുക.2010 ൽ 33 കെ.വിയായി പ്രവർത്തനം ആരംഭിച്ച ഈ സബ് സ്റ്റേഷന്റെ ശേഷി 10 എം.വി.എ ആയിരുന്നു. 66 കെ.വി യാഥാർത്ഥ്യമാകുന്നതോടെ അൻപതിനായിരത്തിലധികം വരുന്ന ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കും. പത്തുകോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.നിലവിലെ 33 കെ.വി ശേഷിയിൽ നിന്ന് 110 കെ.വി നിലവാരത്തിൽ 66 കെ.വി ആയാണ് ശേഷി വർദ്ധിപ്പിച്ചിരിക്കുന്നത്.സബ് സ്റ്റേഷന്റെയും അനുബന്ധ ലൈനായ മോളേത്ത് - കറ്റാനം 66 കെ.വി ഡബിൾ സർക്യൂട്ട് ലൈനിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി എം.എം.മണി നിർവ്വഹിക്കും.യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.എ.എം.ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തും.
മാവേലിക്കര ഇ.ഇ എൻ.ജി. ലൈല,ഹരിപ്പാട് എ.ഇ.ഇ എം.ജി.മഹേഷ് കുമാർ, ചെങ്ങന്നൂർ എ.ഇ കൃഷ്ണകുമാർ, എടപ്പോൺ എ.ഇ.ഇ എം.എം.മുഹമ്മദ് സിയാദ്, എ.ഇ ജി.ശ്രീകുമാർ എന്നിവർ പറഞ്ഞു.
50000
66 കെ.വി യാഥാർത്ഥ്യമാകുന്നതോടെ അൻപതിനായിരത്തിലധികം വരുന്ന ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കും.
10
പത്തുകോടി രൂപ ചെലവഴിച്ചാണ് സബ്സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കിയത്.
വൈദ്യുതി മേഖലയിൽ വൻ മുന്നേറ്റമാണ് സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്നത്. അര ലക്ഷത്തോളം പേർക്ക് ഗുണം ലഭിക്കും.
പ്രൊഫ.വി.വാസുദേവൻ,
ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്