വള്ളികുന്നം: റെയിൽവേ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന
ദമ്പതികൾ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് കടന്നതായി പരാതി. വള്ളികുന്നം പ്ളാവിള ജംഗ്ഷന് സമീപം വാടകയ്ക്ക് താമസമാക്കിയ
അലുവ സ്വദേശികളായ റിജു വിജയൻ, പ്രിയ എന്നിവരാണ് പത്തോളം പേരിൽ നിന്നായി ആറു ലക്ഷം രൂപ കബളിപ്പിച്ച് കടന്നത്. റയിൽവെ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ റയിൽവേയിൽ ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരിൽ നിന്നു പണം തട്ടിയെടുത്ത്. എട്ടു മാസം മുമ്പാണ് നവർ താമസത്തിനെത്തിയത്.