ആലപ്പുഴ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജില്ലാ ദുരന്തനിവാരണ സേനയുടെ ഭാഗമാകാൻ താത്പര്യമുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. ജനുവരി 2,3 തീയതികളിലാണ് അഭിമുഖം. തിരഞ്ഞെടുക്കുന്നവർക്ക് 5 ദിവസത്തെ സൗജന്യ പരിശീലന ക്യാമ്പ് ഉണ്ടായിരിക്കും. താത്പര്യമുള്ളവർ 30 ന് മുമ്പ് redcrossalappuzha@gmail.comലോ ,ഇന്ത്യൻ റെഡ് ക്രോസ് സൗസൈറ്റി,ജില്ലാ ബ്രാഞ്ച് ഒാഫീസ് ,മങ്കൊമ്പ്-തെക്കേക്കര പി.ഒ-688503 എന്ന അഡ്രസിലോ ബയോഡാറ്റ അയക്കണം.