കുട്ടനാട് : എസ് എൻ ഡി പി യോഗം 7ാം നമ്പർ രാമങ്കരി ശാഖയിലെ ഗുരുക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ ഇന്ന് ഉച്ചയ്ക്ക് 12.15 ന് നടക്കും. സ്വാമി സച്ചിതാനന്ദ, ക്ഷേത്രം തന്ത്രി കമലാസനൻ ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.
വൈകിട്ട് 3.30 ന് പ്രതിഷ്ഠാസമർപ്പണ സമ്മേളനം യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കുട്ടനാട് യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ പി എസ് എൻ. ബാബു, യൂണിയൻ കൺവീനർ സന്തോഷ്ശാന്തി. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ അഡ്വേ: അജേഷ്, പ്രമോദ്, ശാഖ വൈസ് പ്രസിഡന്റ് ജെ.സുമനൻ, വനിതാസംഘം കൺവീനർ സജിനി മോഹൻ,യൂണിയൻ യൂത്ത്മൂവ്‌മെന്റ് കൺവീനർ സുധീഷ് എന്നിവർ സംസാരിക്കും. ശാഖ പ്രസിഡന്റ് ജീമോൻ കാരാംഞ്ചേരി സ്വാഗതവും സെക്രട്ടറി എ.പി. ധർമ്മാംഗദൻ നന്ദിയും പറയും. മാമ്പുഴക്കരി സത്യവ്രതസ്മാരക ശാഖയിൽ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽശാഖാങ്കണത്തിൽ എത്തിച്ചു. നാളെ രാവിലെ 10.30ന് സീന പള്ളിക്കരയുടെ കഥാപ്രസംഗമുണ്ടാകും വൈകിട്ട് 5ന് വേഴപ്ര ശക്തിപറമ്പ് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന താലപ്പൊലി പുളിമൂട് ക്ഷേത്രം ചുറ്റി ശാഖാങ്കണത്തിൽഎത്തുന്നതോടെആഘോഷങ്ങൾക്ക് സമാപനമാകും.