ഹരിപ്പാട്: ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പമ്പ സർവീസ് ഇന്ന് രാത്രി 9 മുതൽ ആരംഭിക്കും. 165 രൂപയാണ് ഒരാളുടെ യാത്ര നിരക്ക്. ഡിപ്പോയിൽ നിന്നും ആരംഭിച്ച് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പോയി അവിടെ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. മുൻകൂർ ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. രമേശ് ചെന്നിത്തലയുടെ ശ്രമഫലമായാണ് പമ്പ സർവീസ് പുനരാരംഭിച്ചത്.