ഹരിപ്പാട്: കുമാരപുരം പഞ്ചായത്തിന്റെ പരിധിയിൽ പ്രളയബാധിതരിൽ ഭൂരിഭാഗം പേരെയും ഒഴിവാക്കി ഇഷ്ടക്കാർക്ക് മാത്രം ധനസഹായം നൽകുന്നതിന് കൂട്ടുനിന്ന വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരപുരം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കുമാരപുരം വില്ലേജാഫീസിലേക്ക് ഇന്ന് രാവിലെ 10ന് പ്രതിഷേധമാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റ് എസ്.ദീപു ഉദ്ഘാടനം ചെയ്യും. എം.എം.ബഷീർ, എ.കെ.രാജൻ, എസ്.വിനോദ്കുമാർ, കെ.കെ.സുരേന്ദ്രനാഥ്, കെ.എസ്.ഹരികൃഷ്ണൻ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.