t

ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് 103 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. പള്ളിപ്പാട് യുവ ക്ളബ് നീണ്ടൂർ ഓവറാൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം രമ്യ രമണൻ സമ്മാനദാനം നിർവഹിച്ചു. ബി.ഡി.ഒ എസ്. ദീപു, ഗിരിജ സന്തോഷ്, സുരേഷ് കളരിക്കൽ, കെ.ആർ. രാജൻ എന്നിവർ സംസാരിച്ചു.