a

മാവേലിക്കര: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഒഫ് അപ്ലൈ‍ഡ് സയൻസിൽ എം.എസ് വിദ്യാർഥിനിയായ, മാവേലിക്കര പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനില അച്ചൻകുഞ്ഞിനെ (27) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി ജർമനിയിലേക്കു പോയത്. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്നു. 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8ന് അച്ചൻകുഞ്ഞ് നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. സമീപവാസിയായ ഒരാളാണു പിറ്റേന്ന് വൈകിട്ടു ജർമനിയിൽ നിന്നു നാട്ടിൽ വിവരം അറിയിച്ചത്.