കായംകുളം: രാമപുരം സ്‌കൂളിലെ 'സ്‌മൃതി വസന്തം 93-94" പൂർവ വിദ്യാർഥി സംഗമം 15ന് 10ന് നടക്കും. ഡോ. വിജയമോഹൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്‌കൂളിലെ അദ്ധ്യാപകരെയും സമാന്തര സ്ഥാപനങ്ങളായിരുന്ന മോഡേൺ, മോഡൽ എന്നീ ട്യൂഷൻ സെന്ററുകളിലെ അദ്ധ്യാപകരെ ആദരിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും കുടുംബ സംഗമവും നടക്കും.