കായംകുളം: എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ആയിരുന്ന വിനോദ് പുഞ്ചി ചിറയുടെ നിര്യാണത്തിൽ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ദേശീയ സമിതി അംഗം സുൾഫിക്കർ മയൂരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.അൻഷാദ് അദ്ധ്യക്ഷത വഹിച്ചു. സജീവ് പുല്ലുകുളങ്ങര, മോഹനൻ കാർത്തിക, ഷാജി കല്ലറയ്ക്കൽ, റഷീദ് നമ്പലശേരി, മുഹമ്മദ് റാഫി, ഷംനാദ് താജ്, ഗോപി നാഥപിള്ള, നിസാം സാഗർ, ഫറൂക്ക് സഖാഫി, സിജാസ് തുടങ്ങിയവർ പ്രസംഗിച്ചു.