a

മാവേലിക്കര- മഹാഭാരതം തത്വസമീക്ഷ സാംസ്കാരികോത്സവ നഗരി തൃക്കാർത്തിക ദീപത്താൽ അലങ്കൃതമായി. സാംസ്കാരികോത്സവത്തിന്റെ പത്താം ദിവസമായിരുന്ന ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം സ്വാമി തത്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. വി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. എൻ.രാജൻ, ബി.രജിത് കുമാർ എന്നിവർ സംസാരിച്ചു.

ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് പാണ്ഡവ, ഗന്ധർവ്വ യുദ്ധം മുതൽ പതിവ്രതാ മാഹാത്മ്യം വരെയുള്ള മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് കൊടുങ്ങല്ലൂർ കോവിലകത്തെ കെ.സുരേന്ദ്രവർമ്മ രാജ ഉദ്ഘാടനം ചെയ്യും. ഭക്തി മഹാഭാരത്തിൽ എന്ന വിഷയത്തിൽ ഡോ.കെ.എച്ച് സുബ്രഹ്മണ്യൻ സ്വാമി മുഖ്യ പ്രഭാഷണം നടത്തും. 7.30ന് കലാസന്ധ്യയിൽ കുച്ചിപ്പുടി അവതരണം നടക്കും.