മാവേലിക്കര: ഗദ്ദിക മേള നടക്കുന്ന കൊടിക്കൽ ഗാർഡൻസ് മൈതാനത്തിന് മുന്നിലെ റോഡിൽ അജ്ഞാതനായ കാൽനട യാത്രികൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു. ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. ഇയാളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. 45 വയസ് തോന്നിക്കും. മൃതദേഹം മാവേലിക്കര ഗവ.ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാവേലിക്കര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.