അമ്പലപ്പുഴ: സ്കൂട്ടറിടി ച്ച് പരിക്കേറ്റ് കാൽനടയാത്രക്കാരൻ മരിച്ചു. കാക്കാഴം ചിറയിൽ ചെല്ലപ്പൻ (78) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് തെക്ക് ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ സ്കൂട്ടർ ഇടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. .ചികിത്സയിലിരിക്കെ വൈകിട്ട് 6 മണിയോടെയാണ് മരിച്ചത്. ഭാര്യ:പരേതയായ ചെല്ലമ്മ. മകൻ:അനിൽ കുമാർ. മരുമകൾ: ലത.