രണ്ട് പാലങ്ങൾക്ക് 55.13 കോടിയുടെ ഭരണാനുമതി
ആലപ്പുഴ:കുട്ടനാട്ടിലെ റോഡ് -ജല ഗതാഗതം ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തി.കുട്ടനാട്ടിലെ ചാലോചിറയിൽ കൈനകരി പാലം നിർമാണത്തിന് 30.35 കോടിയുടെയും പനയ്ക്കൽ തോടിന് കുറുകെ കനച്ചേരി പാലം നിർമാണത്തിന് 24.78 കോടിയുടെയും പദ്ധതികൾക്ക് ഭരണാനുമതി നൽകാൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉത്തരവിട്ടു.രണ്ട് പാലങ്ങളുടെയും ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉടൻ നിർമാണ ജോലികൾ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. കുട്ടനാട്ടിലെ ഗതാഗത പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
എ.സി.റോഡിന്റെ മുഖവും മാറും
24 കിലോമീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ-ചങ്ങനാശേരി റോഡ് ഏതു പ്രളയത്തെയും അതിജീ വിക്കും വിധം നവകേരള നിർമ്മാണത്തിൽ ഉൾപ്പെടുത്തി 400-500 കോടി രൂപ അടങ്കലിൽ പുനർനിർമ്മിക്കാനുള്ള തയ്യാറെടുപ്പു നടക്കുന്നു. 70 മീറ്റർ താഴ്ചവരെയുള്ള മണ്ണ് പരിശോധന അടക്കം മൂന്ന് മാസം നീണ്ട വിശദവും വിദഗ്ദ്ധവുമായ പഠനങ്ങൾക്ക് ശേഷം, പഠനം നടത്തിയ ഏജൻസി റിപ്പോർട്ട് പദ്ധതി ഡിസൈൻ ചെയ്യുന്നതിനായി സമർപ്പിച്ചു . 8 കിലോമീറ്റർ വരെ ഫ്ളൈഓവർ നിർമ്മിക്കാനാണ് ഏജൻസി നിർദ്ദേശിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ ഒരിഞ്ച് നെൽവയലോ, കായലോ നികത്താതെയും ഒരു കനാൽ പോലും മൂടാതെയുമാണ് റോഡ് പുനർനിർമ്മിക്കുക .രൂപകൽപ്പനയുടേയും പ്രോജക്ട് റിപ്പോർട്ടിന്റേയും കരട് ഈആഴ്ച തന്നെ പൊതുമരാമത്ത് ഡിസൈൻ ചീഫ് എൻജിനിയർ തയ്യാറാക്കി സമർപ്പിക്കും.ആലപ്പുഴ-ചങ്ങനാശ്ശേരി കനാൽ പുനരുദ്ധരിക്കണമെന്ന് മരാമത്ത്-ജലവിഭവ വകുപ്പുമന്ത്റിമാരോട് മുഖ്യമന്ത്റി നിർദ്ദേശിച്ചിട്ടുണ്ട്.
'' 2018 ലേയും 2019 ലേയും പ്രളയത്തിൽ തകർന്ന കുട്ടനാട്ടിലെ ഗതാഗതപ്രശ്ന ങ്ങൾ പൂർണമായി പരിഹരിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. ധനമന്ത്റി തോമസ്‌ഐസക്കിന്റെ പൂർണ്ണ പിന്തുണ ഇതിന് ലഭിക്കുന്നുണ്ട്. തോമസ് ചാണ്ടി എം.എൽ.എയുടെ സഹാ
യത്തോടെ പല നിർമ്മാണ തടസങ്ങളും പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്.
മന്ത്രി ജി.സുധാകരൻ