ആലപ്പുഴ: കെ.എം.ജോർജ് ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക് ഇന്നും രാഷ്ട്രീയത്തിൽ പ്രസക്തിയുണ്ടെന്നും 'ശക്തമായ കേന്ദ്രസർക്കാരും സംതൃപ്തമായ സംസ്ഥാനങ്ങളും' എന്ന ആശയം ഇന്നുവരെ ഒരു ഭരണകൂടത്തിനും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ഹൈപവർ കമ്മറ്റിയംഗം ബേബി പാറക്കാടൻ പറഞ്ഞു.
കേരള രാഷ്ട്രീയ പഠന ഗവേഷണം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കെ.എം. ജോർജിന്റെ 43-ാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവേഷണകേന്ദ്രം ഡയറക്ടർ അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എൻ.ജോർജ്, അഡ്വ. ദിലീപ് ചെറിയനാട്, പി.ജെ.കുര്യൻ, ജോർജ് തോമസ് ഞാറക്കാട്, ഇ.ഷാബ്ദീൻ, ആന്റണി കരിപ്പാശേരി, എം.എൻ.ഗിരി, ഷീല ജഗധരൻ, എം.എ.ജോൺ മാടമന, എം.കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു.