ആലപ്പുഴ: നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ റെൻസ്ഫെഡിന്റെ ജില്ലാ കൺവൻഷൻ 14ന് ആലപ്പുഴയിൽ നടക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജേന്ദ്രൻകുമാർ വാർത്താസമ്മേളത്തിൽ അറിയിച്ചു. രാവിലെ 10ന് രാമവർമ്മ ക്ളബ് ആഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. റെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് എൻ.ടി.മൈക്കിൾ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. 11ന് നടക്കുന്ന ശില്പശാല നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും.ടൗൺ പ്ളാനിംഗ് ഓഫീസർ ഇന്ദു വിജയ് നാഥ് ക്ളാസ് നയിക്കും. വാർത്താസമ്മേളനത്തിൽ എൻ.ടി.മൈക്കിൾ, മധുകുമാരൻ, മഞ്ചുമോൻ എന്നിവർ പങ്കെടുത്തു.