കായംകുളം: നഗരസഭ 28-ാം വാർഡിലെ കടമ്പാട്ട് - തിരുവോണം ജംഗ്ഷൻ റോഡിൽ സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമെന്നു പരാതി. റോഡിന്റെ ഇരുവശവും ചെടികൾ വളർന്ന് കുറ്റിക്കാടുകൾ രൂപപ്പെട്ട നിലയിലാണ്. വിഷമേറിയ പാമ്പുകളാണ് ഇവിടങ്ങളിൽ നിന്ന് രംഗത്തിറങ്ങുന്നത്. റോഡിന്റെ അവസ്ഥയും ദയനീയം. പുൽച്ചെടികൾ വെട്ടിമാറ്റി തെരുവു വിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.