കായംകുളം: ഓണാട്ടുകരയിലെ നെൽവയൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓണാട്ടുകര കാർഷിക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ഒരുലക്ഷം കർഷകരുടെ ഒപ്പുശേഖരണം നടത്തി .
സമിതി മുഖ്യരക്ഷാധികാരി വേലൻചിറ സുകുമാരൻ ഉദ്ഘാടനം ചെയ്തു.. പ്രസിഡന്റ് വാലുകുന്നേത്ത് സുരേഷ് അദ്ധ്യക്ഷനായി. സമിതി ജനറൽ സെക്രട്ടറി നാലുകണ്ടത്തിൽ കൃഷ്ണകുമാർ വിഷയാവതരണം നടത്തി. അഡ്വ.ബി.ഗോപൻ, വി.കെ.ഗംഗാധരൻ, അഖിൽകാർത്തിക്, റ്റി.ആർ.വൽസല, ആർ.സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.