കായംകുളം : കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.പ്രതിഭ എം.എൽ.എ ജില്ലാ കളക്ടർക്ക് കത്ത് നൽകി.

വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഉപ്പു കലർന്നിട്ടുണ്ടെന്ന പരാതിയെ തുടർന്ന് മണിവേലിക്കടവ് പമ്പ് ഹൗസ് അടച്ച സാഹചര്യത്തിലാണ് കണ്ടല്ലൂർ പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുന്നത്.