കായംകുളം : പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ കെ.സുകുമാരനെ തിരഞ്ഞെടുത്തു. സി.പി.എം-സി.പി.ഐ ധാരണ പ്രകാരം കഴിഞ്ഞ 13ന് സി.പി.എമ്മിലാ വി.പ്രഭാകരൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് കെ.സുകുമാരനെ തിരഞ്ഞെടുത്തത്. കെ.സുകുമാരന് 12 വോട്ടും യു.ഡി.എഫിലെ പത്തിയൂർ നാസറിന് 6 വോട്ടും ലഭിച്ചു.