ആലപ്പുഴ: കർഷകരോടുളള അവഗണനയിൽ പ്രതിഷേധിച്ച് കിസാൻസഭയുടെ നേതൃത്വത്തിൽ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്തു. ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.സുഖലാൽ,സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ, പി.സുരേന്ദ്രൻ, ജി.വിശ്വമോഹൻ, കെ.ജി.പ്രിയദർശൻ, ബി.ഉണ്ണികൃഷ്ണപിള്ള, കെ.ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. ടി.വി.തോമസ് സ്മാരകത്തിൽ നിന്നും ആരംഭിച്ച മാർച്ചിന് മുട്ടാർ ഗോപാലകൃഷ്ണൻ, സി.കെ.ബാബുരാജ്, യു.മോഹനൻ, ദാസൻ, ടി.കെ.അനിരുദ്ധൻ, സുരേഷ് ബാബു, ഉണ്ണിപ്പിള്ള, ബി.പ്രഭാകരൻ, ബി.അൻസാരി, അജിത തുടങ്ങിയവർ നേതൃത്വം നൽകി.